പ്രണയവും ആക്ഷനുമായി ‘അരവിന്ദ സമേത’; കിടിലൻ ട്രെയ്‌ലർ കാണാം

October 3, 2018

ജൂനിയർ എൻ ടി ആർ നായകനായി എത്തുന്ന ത്രിവിക്രമ ശ്രീനിവാസ് ചിത്രം ‘അരവിന്ദ സമേത’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ജൂനിയർ എൻ ടി ആറിന്റെ നായികയായി എത്തുന്നത് പൂജ ഹെഡ്ജെ ആണ്. ജഗപതി ബാബുവും നാഗ ബാബുവും ഈഷ റബ്ബയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി  എത്തുന്നുണ്ട്.

ഹരികാ ആൻഡ് ഹാസിനെ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഈ മാസം  12ന് റിലീസ് ചെയ്യും.