ഐഎസ്എല്‍ ഡല്‍ഹി- പൂനൈ മത്സരത്തില്‍ തിളങ്ങി മലയാളിതാരം
October 3, 2018
ഐഎസ്എല്‍ അഞ്ചാം സീസണിലെ ഡല്‍ഹി- പൂനൈ മത്സരത്തില്‍ തിളങ്ങിയത് മലയാളി താരം ആഷിഖ് കരുണിയന്. മത്സരത്തില്‍ ലിമിറ്റ്ലെസ് പ്ലയറായും എമേര്‍ജിങ് പ്ലയറായും മലയാളിതാരം തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ഡൈനാമോസിന്റെ റാണ ഖരാമിയാണ് മാന്‍ ഓഫ് ദി മാച്ച്.
ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഡല്‍ഹി ഡൈനാമോസും പൂനൈ സിറ്റിയും തമ്മില്‍ അരങ്ങേറിയ മത്സരം സമനിലയിലാണ് പിരിഞ്ഞത്.ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും സ്വന്തമാക്കിയത്
കളിയുടെ നാല്പത്തിനാലാമത്തെ മിനിറ്റില്‍ ഡല്‍ഹി ആദ്യ ഗോള്‍ നേടി. ഡല്‍ഹിയുടെ റാണ ഖരാമിയാണ് ആദ്യം വലകുലുക്കിയത്.ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് റാണ ഖരാമി.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഡിയാഗോ കാര്‍ലോസ് പൂനൈയ്ക്ക് വേണ്ടി ഗോള്‍ നേടി. കളിയുടെ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഈ ഗോള്‍.