‘കൂടെ നിന്നേക്കണം, കോട്ടോ’; ‘ഡ്രാമ’യുടെ പുതിയ ടീസര്‍ കാണാം

October 26, 2018

മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഡ്രാമ’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. താരരാജാവിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും ആശാ ശരത്തുമാണ് ടീസറിലുള്ളത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച് സ്വീകാര്യത ലഭിച്ചിരുന്നു.

രഞ്ജിത്താണ് ‘ഡ്രാമ’യുടെ സംവിധായകന്‍. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. നവംബര്‍ ഒന്നിന് ‘ഡ്രാമ’ തീയറ്ററുകളിലെത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.