48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗീകമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക വ്യാപകമായി തടസ്സം നേരിട്ടേക്കാം. മെയിന്റനന്‍സ് വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാക്കുന്നതോടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിടേണ്ടിവരിക.
ലോകവ്യാപകമായി വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണം കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് മെയിന്റനന്‍സ് നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിപ്റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാകും.
എന്നാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഈ കീ മാറ്റത്തിന് തയാറാകാതെ വന്നാല്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപയോഗ്താക്കള്‍ക്ക് താല്കാലികമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുകയില്ല. കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ഇതു സംബന്ധിച്ച പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. വെബ് പേജുകള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുമായിരിക്കും തടസം നേരിടുക.