ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്കു ചുവടുവെച്ച് ഐഎംവിജയന്‍
മലയാളികളുടെ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് സിനിമാ നിര്‍മ്മാണരംഗത്തേക്കു ചുവടുവെയ്ക്കുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഐഎം വിജയന് നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ബിഗ്ഡാഡി എന്റര്ടെയ്ന്മെന്റ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്.
ഐഎം വിജയന് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചലച്ചിത്രനിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് പങ്കുവെച്ചത്. ഫുട്ബോളുമായി ബന്ധപ്പെട്ടതായിരിക്കും ആദ്യ സിനിമ എന്നും താരം പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമ അഭിനയരംഗത്തും ശ്രദ്ധേയമായ താരമാണ് ഐഎംവിജയന്‍.
ഐഎം വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹായ് ഫ്രണ്ട്സ്,
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്. ഞാനും സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്ന് BIG DADDY ENTERTAINMENT എന്ന പേരില്‍ ഒരു മൂവി പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നു. തീര്‍ച്ചയായും എല്ലാവരുടെയും പിന്തുണയും സ്നേഹവും അനുഗ്രവും ഞങ്ങള്‍ക്കുണ്ടാകണം.
കമ്പനിയുടെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ പങ്കുവയ്ക്കുന്നതാണ്.
ഒരു കാര്യം മാത്രം പറയാം. ആദ്യസിനിമ തീര്‍ച്ചയായും ഒരു ഫുട്ബോള്‍ റിലേറ്റഡ് സിനിമ ആയിരിക്കും ! നന്ദി.