കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

October 18, 2018

കഥകളി കലാകാരനും സംഗീതജ്ഞനുമായ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കിരണ്‍ ജി നാഥാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘കലാമണ്ഡലം ഹൈദ്രാലി’ എന്നാണ് ചിത്രത്തിന്റെ പേര്. പാലാക്കാടുവെച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത്.

അജു കെ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ. മതേതരത്വം നിറഞ്ഞ ഹൈദരാലിയുടെ ജീവിതമാണ് സിനിമയിലൂടെ പുനഃരാവിഷ്‌കരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഹൈദരാലിയായി വേഷമിടുന്നത് ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഹൈദരാലിയുടെ കൊച്ചുമകനായ വി.എച്ച്. റൈഹാന്‍ ഹൈദരാണ് ഹൈദരാലിയുടെ കുട്ടിക്കാലം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടി ജി രവി ഹൈദരാലിയുടെ ഉപ്പയുടെ വേഷത്തിും ചിത്രത്തിലെത്തുന്നുണ്ട്. വേധാസ് ക്രീയേഷന്‍സിന്റെ ബാനറില്‍ വിനീഷ് മോഹനാണ് നിര്‍മ്മാണം.