പിറന്നാൾ ദിനത്തിൽ പാഷാണം ഷാജിയെത്തേടിയെത്തിയ സർപ്രൈസ് സമ്മാനം; വൈറൽ വീഡിയോ

October 16, 2018

മലയാള സിനിമയെ അനശ്വരമാക്കിയ ഹാസ്യ കഥാപാത്രം പാഷാണം ഷാജിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷമാണ് തരംഗമായിരിക്കുന്നത്. പാഷാണം ഷാജി എന്ന സാജു നവോദയയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനം നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്. പിറന്നാൾ സമ്മാനം നൽകുന്നതാകട്ടെ ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് താരത്തിന് പിറന്നാൾ സമ്മാനമായി ഭാര്യ നൽകിയത്. പിറന്നാൾ ദിനത്തിൽ രാത്രി പന്ത്രണ്ടു മണിക്ക് ഉറങ്ങിക്കിടന്ന സാജുവിനെ എണീപ്പിച്ചാണ് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ സമ്മാനം നൽകിയത്.

ബസിൽ യാത്ര ചെയ്യുന്ന കാലം മുതൽ ആഗ്രഹിക്കുന്നതാണ് ഒരു ബുള്ളറ്റെന്ന് സാജു പറഞ്ഞു. ഇപ്പോൾ ഭാര്യ സഫലമാക്കിയിരിക്കുന്നത് താൻ ഏറെ കാലമായി ആഗ്രഹിച്ച കാര്യമായിരുന്നുവെന്നും റോയൽ എൻഫീൽഡിനോടുള്ള തന്റെ ഇഷ്ടം പല തവണ ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഗിഫ്റ്റ് ആണെന്നും സാജു കൂട്ടിച്ചേർത്തു.