ധനുഷ് ചിത്രം ‘ലഡു’ ഉടൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ടൊവിനോ

October 9, 2018

മലയാളത്തിന്റെയും തമിഴകത്തിൻെറയും, പ്രിയപ്പെട്ട നായകൻ ധനുഷ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ലഡു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മലയാളികളുടെ പ്രിയപ്പെട്ട നായകൻ ടൊവിനോ തോമസ്. ചിത്രത്തിൽ ബാലു വര്‍ഗ്ഗീസ്, ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സാഗർ സത്യനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടി  സൂര്യ ഗായത്രിയാണ്. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ഗൗതം ശങ്കറാണ് ലഡുവിന്റെ ക്യാമറ നിർവഹിക്കുന്നത്. രാജേഷ് മുരുകേശന്‍ സംഗീതവും ലാല്‍ കൃഷ്ണ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് തമിഴകത്ത് നിന്നും മലയാളത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.