ശാരീരിക വൈകല്യങ്ങളെ ആലാപന മികവുകൊണ്ട് കീഴ്പ്പെടുത്തിയ രാകേഷ്; വീഡിയോ കാണാം
October 3, 2018
വൈകല്യങ്ങൾക്ക് മുന്നിൽ പതറാതെ കഴിവുകൾ കൊണ്ട് അതിജീവനത്തിന്റെ പാത വെട്ടിത്തുറന്ന രാകേഷ് കുമാർ ഉത്സവ വേദിയിൽ. ഓട്ടിസം ബാധിതനായ രാകേഷിന് കാഴ്ചപരിമിതയും ഉണ്ട്. ടേപ്പ് റെക്കോർഡുകൾ കൊണ്ട് പാട്ട് കേട്ട് പഠിച്ച ഈ താരത്തിന് സ്വന്തമായി ഒരു ഗായക ട്രൂപ്പ് തന്നെയുണ്ട്.
2018 ൽ ഫോർത് ജീനിയസ് അചീവ്മെന്റ്സ് കരസ്ഥമാക്കിയ താരം 550 ഓളം വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഗായകരെ അനുകരിച്ച് പാടുന്നതിലും തന്റെ കഴിവ് തെളിയിച്ച രാകേഷ് പാട്ടിനൊപ്പം മിമിക്രിയും ചെയ്യാറുണ്ട്. രാകേഷിന്റെ പ്രകടനം കാണാം..