ബഹിരാകശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

October 30, 2018

ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തുന്നു. ‘സാരെ ജഹാ സെ അച്ഛാ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷാരൂക് ഖാന്‍ നായക കഥാപാത്രമായി ചിത്രത്തിലെത്തും. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന രാകേഷ് ശര്‍മ 1984 ഏപ്രില്‍ രണ്ടിനാണ് ബഹിരാകാശ യാത്ര നടത്തിയത്.

പരസ്യ സംവിധാനത്തിലൂടെ ശ്രദ്ധേയനായ മഹേഷ് മത്തായിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ബോപാല്‍ എക്‌സ്പ്രസ്’, ‘ ബ്രോക്കണ്‍ ത്രഡ്’ എന്നീ ചിത്രങ്ങളും മഹേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ‘സാരെ ജഹാ സെ അച്ഛാ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അന്‍ജും രാജബലിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോയ് കപൂര്‍ ഫിലിംസിന്റെയും ആര്‍എസ്‌വിപി ഫിലിംസിന്റെയും ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറും റോണി സ്‌കൂവാലയും നേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അമീര്‍ ഖാനെയാണ് ആദ്യം നായകനായി പരിഗണിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.