‘പലപ്പോഴും അത്ഭുതം തോന്നി’; പൃഥ്വിയെക്കുറിച്ച് ടൊവിനോയ്ക്കും ചിലത് പറയാനുണ്ട്..
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്… പൃഥ്വിരാജ് എന്ന നടന്റെ സംവിധായക മികവിനെ പ്രശംസിച്ച് മോഹൻലാൽ അടക്കമുള്ള നടൻമാർ നേരത്തെ രംഗത്തെത്തിയിരിന്നു. ഇപ്പോൾ പൃഥ്വിരാജിന് പ്രശംസകളുമായി എത്തുകയാണ് യുവനടൻ ടോവിനോ തോമസ്. ലൂസിഫർ എന്ന ചിത്രത്തിൽ ചെറിയ റോളിൽ ടോവിനോയും എത്തുന്നുണ്ട്.
ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ. ഒരുപാട് അനുഭവ സമ്പത്തുള്ള സംവിധായകനെ പോലെയാണ് പൃഥ്വി എന്നും, നല്ല ആസൂത്രണത്തോടെയും ബോദ്യത്തോടെയുമാണ് പൃഥ്വി മുന്നോട്ട് പോകുന്നതെന്നും ടോവിനോ പറഞ്ഞു. സിനിമ സംവിധാനം ചെയ്യാൻ തനിക്കും ആഗ്രഹമുണ്ട് ടൊവിനോ കൂട്ടിച്ചേർത്തു.. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ തന്റെ അനുഭവം പങ്കുവെച്ചത്.
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളോട് എനിക്ക് താത്പര്യക്കുറവില്ല. ആമി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ആറ് ദിവസമേ ഞാന്‍ പങ്കെടുത്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമാവുമ്പോള്‍ പരമാവധി ആളുകള്‍ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് എനിക്ക് ലഭിച്ചത്. പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ ഒരു മടിയുമുണ്ടായില്ല. നായകനല്ലാതെയുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള പ്രായോഗിക പരിചയം വര്‍ധിക്കുന്നുണ്ടെന്നും ടൊവീനോ പറയുന്നു.
പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത വന്നതിന് ശേഷം പ്രേക്ഷകരുടെ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതൽ വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫർ’ നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹൻലാലും പൃഥ്വിരാജും ചേർന്ന് ലൂസിഫർ എന്ന ചിത്രം യാഥാർഥ്യമാക്കുമ്പോൾ വാനോളം പ്രതീക്ഷയാണ് ആരാധകരിൽ.