ബാലു കഥ എഴുതുകയാണ്; വീഡിയോ കാണാം

October 31, 2018

ജീവിതത്തില്‍ ഒരുപാട് ജീവിതാനുഭവങ്ങളുള്ള ബാലചന്ദ്രന്‍ തമ്പി പുതിയ ഒരു തീരുമാനമെടുത്തിരിക്കുകയാണ്. തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാനാണ് ബാലുവിന്റെ തീരുമാനം. ആത്മകഥയാണ് ബാലു എഴുതുന്നത്.

നീലുവും മക്കളുമെല്ലാം ബാലുവിനെ കളിയാക്കുന്നുണ്ടെങ്കിലും പിന്മാറാന്‍ ബാലു തയാറല്ല. ബാലു എഴുതിത്തുടങ്ങി. എന്തായാലും ലെച്ചുവിന് ഒരു ആഗ്രഹമുണ്ട്. ബാലുവിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതണമെന്ന്. എന്നാല്‍ ബാലു അതൊന്നും സമ്മതിച്ചില്ല.

ഒരു ത്രീഡി സിനിമ കണ്ട അനുഭവമായിരിക്കും തന്റെ ആത്മകഥയെന്നാണ് ബാലുവിന്റെ പ്രഖ്യാപനം. പ്രണയവും നാട്ടിലെ ഉത്സവങ്ങളും വഴക്കുകളും കുടുംബബംന്ധങ്ങളിലെ വൈകാരിക മുഹൂര്‍ത്തങ്ങളും തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് ബാലുവിന്റെ തീരുമാനങ്ങള്‍.