കല്ലായിപ്പുഴയുടെ തീരത്തുനിന്നൊരു പാട്ടുകാരന്‍; വീഡിയോ കാണാം

October 27, 2018

പാട്ടുകളുടെ സുല്‍ത്താന്‍ എ വി മുഹമ്മദ് സാഹിബിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റെ സ്വരത്തില്‍ ആലപിക്കുന്ന കലാകാരനാണ് മുജീബ് റഹ്മാന്‍. കോഴിക്കോട് കല്ലായിയാണ് സ്വദേശം.

നിരവധി വേദികളില്‍ തന്റെ ആലാപനമികവുകൊണ്ട് ശ്രദ്ധേയനാണ് ഈ പാട്ടുകാരന്‍. ‘കല്ലായിപ്പാലം’ എന്ന ഗാനത്തിലൂടെ മുജീബ് സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം നിറഞ്ഞ പിന്തുണയും പ്രോത്സാഹനവും ഈ കലാകാരന് ലഭിക്കുന്നുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ മുജീബ് കാഴ്ചവെച്ചത് വിസ്മയകരമായ പ്രകടനം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘കല്ലായിപ്പാലം…’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം ഉത്സവവേദിയില്‍ മുജീബ് പാടിയത്.