അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനോഹരമായൊരു പുല്ലാങ്കുഴല്‍ വായന

October 2, 2018

സംഗീതസംവിധായകനാകണമെന്ന മോഹവുമായി ജീവിക്കുന്ന സംഗീതപ്രതിഭയാണ് രാഹുല്‍രാജ്. ഓടക്കുഴലില്‍ പ്രത്യേക പരിശീലനം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും മനോഹരമായി ഓടക്കുഴല്‍ വായിക്കും ഈ പാട്ടുകാരന്‍. നിരവധി സമ്മാനങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നാലാം വയസിലാണ് രാഹുലിന് തന്റെ കാഴ്ച നഷ്ടമാകുന്നത്. പക്ഷെ ജീവിതത്തിലെ വെല്ലുവിളികളോട് തോല്‍വി സമ്മതിച്ച് പിന്‍മാറാന്‍ തയാറായിരുന്നില്ല ഈ കലാകാരന്‍. പാട്ടിനെ കൂട്ടുപിടിന്ന് മുന്നേറാന്‍ തുടങ്ങി.

‘പൂമരം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് രാഹുല്‍ രാജ്. കോമഡി ഉത്സവവേദിയിലെത്തിയ രാഹുല്‍ അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഓടക്കുഴലില്‍ മനോഹമായ പ്രകടനം കാഴ്ചവെച്ച രാഹുലിന് സദസ്സ് നിറഞ്ഞ കൈയടി നല്‍കി. മനോഹരമായ പാട്ടും വേദിയില്‍ ആലപിച്ചു ഈ കലാകാരന്‍.

രാഹുല്‍രാജിന്റെ പ്രകടനം കാണാം