പ്രായം തോല്‍ക്കും ഈ ആലാപനത്തിനു മുന്നില്‍; വീഡിയോ കാണാം

October 24, 2018

സംഗീത വഴികളിലൂടെ എക്കാലവും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കലാകാരനാണ് വി ജെ തോമസ്. കൊച്ചിയാണ് ഈ കലാകാരന്റെ സ്വദേശം. വിവിധ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും തന്റെ മാര്‍ഗ്ഗം സംഗീതമാണെന്ന തിരിച്ചറിവില്‍ ഇദ്ദേഹം പാട്ടിനെ ഒപ്പം കൂട്ടി.

മുഹമ്മദ് റാഫി, മെഹബൂബ് തുടങ്ങിയ ഗായക പ്രതിഭകളുടെ പാട്ടുകള്‍ തനിമ ചോരാതെ ആലപിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്താറുണ്ട് ഈ കലാകാരന്‍. ഒരുകാലത്ത് കൊച്ചിയിലെ ഗാനമേള ട്രൂപ്പുകളില്‍ നിറസാന്നിധ്യമായിരുന്നു വി ജെ തോമസ് എന്ന ഗായകന്‍.

കോമഡി ഉത്സവ വേദിയിലെത്തിയ വി ജെ തോമസ് തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടി. ഈ കലാകാരന്റെ പാട്ടില്‍ ഉത്സവ വേദി ഒന്നാകെ സംഗീത സാന്ദ്രമായി.