ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്: ടോസ് നേടി വെസ്റ്റ്ഇന്‍ഡീസ്

October 12, 2018

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് ടോസ് നേടി. ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.

കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി പോരാട്ടത്തിനിറങ്ങുക. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാക്കൂര്‍ പോരാട്ടത്തിനിറങ്ങുന്നത്.

ആദ്യടെസ്റ്റില്‍ ഠാക്കൂര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ടീമിലെ പന്ത്രണ്ടാമനായിരുന്നു ഠാക്കൂര്‍. അതേസമയം രണ്ടാം ടെസ്റ്റിലും മായങ്ക് അഗര്‍വാള്‍ ഇടംനേടിയിട്ടില്ല.