പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

October 19, 2018

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സേവനം ഫെയ്‌സ്ബുക്ക് സോഷ്യല്‍ മീഡിയ സേവനവുമായും ഇന്‍സ്റ്റഗ്രാമുമായും ബന്ധിപ്പിക്കുന്ന പുതിയ ഫീച്ചര്‍ വൈകാതെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനുപുറമെ സൈലന്റ് മോഡ്, വെക്കേഷന്‍ മോഡ് എന്നിങ്ങനെ രണ്ട് ഫീച്ചറുകളും വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. മ്യൂട്ട് ചെയ്ത ചാറ്റുകളുടെ ആപ് ബാഡ്ജുകള്‍ കാണിക്കുന്നത് നിര്‍ത്തുന്നതിനുള്ള ഫീച്ചറാണ് സൈലന്റ് മോഡ്. വെക്കേഷന്‍ മോഡ് എന്നത് ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പുതിയ സന്ദേശം വരുമ്പോള്‍ തിരികെ വരുന്നത് നിര്‍ത്തലാക്കുന്ന സംവിധാനമാണ്.

വെക്കേഷന്‍ മോഡ് ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ സേവനമാണ്. ഈ ഫീച്ചര്‍ പ്രാബല്യത്തിലാവുന്നതോടെ ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ സന്ദേശം വന്നാലും അത് താനെ തിരികെ വരില്ല. ഉപഭോക്താക്കള്‍ തീരുമാനിക്കുമ്പോള്‍ മാത്രമായിരിക്കും ഇത്തരം ചാറ്റുകള്‍ ഇന്‍ബോക്‌സില്‍ ഇടംപിടിക്കുക.

വാട്‌സ്ആപ്പ് ഐക്കണിന് മുകളിലായി വായിക്കാത്ത മ്യൂച്ച് ചെയ്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന ചുവന്ന നിറത്തിലുളള നോട്ട്ഫിക്കേഷന്‍ ബാഡ്ജുകളെ വിലക്കുന്ന ഫീച്ചറാണ് സെലന്റ് മോഡ്. ചില ഫോണുകളില്‍ ഈ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.