ആരോഗ്യമുള്ള ശരീരത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
”ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ“… ശരീരത്തിനും മനസ്സിനും ഉണർവ് നൽകാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണ ക്രമീകരമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും.
ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും ദഹന സംബന്ധമായ പ്രശനങ്ങൾക്ക് കാരണമാകാറുണ്ട്. ഭക്ഷണം കഴിക്കുന്നത് അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താം.
നല്ല ദഹനം ആരംഭിക്കുന്നത് തന്നെ വായില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
- നന്നായി വെള്ളം കുടിയ്ക്കുക
- ഭക്ഷണം കൃത്യമായി ചവച്ചരച്ച് കഴിക്കുക.
- കെമിക്കലുകൾ കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക.
- ഇലക്കറികൾ ശീലമാക്കുക
- ഫൈബർ കലർന്ന ഭക്ഷണം ഒഴിവാക്കുക
- നാരുകളാൽ സമൃദ്ധമായ ഭക്ഷണം കഴിക്കുക
- ഭക്ഷണത്തിൽ സമയക്രമം പാലിക്കുക
- ദുശീലങ്ങൾ ഒഴിവാക്കുക
- വ്യായാമം ശീലമാക്കുക
ദഹന പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുത് തന്നെയാണ്. അതുകൊണ്ട് ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. ദഹന പ്രശ്നങ്ങള്‍ ഗുരുതരമായാല്‍ അത് പലപ്പോഴും കരളിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ കരളിനിഷ്ടപ്പെടുന്ന ഭക്ഷണങ്ങളായ കാരറ്റ്, ബീറ്റ്റൂട്ട്, ഇലക്കറികള്‍ എന്നിവ ശീലമാക്കാന്‍ ശ്രമിക്കുക.
ഓർക്കുക ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ….