ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം അനിവാര്യം
ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉറക്കം. ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം.
ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകുന്നതിനും തടി കൂടുന്നതിനും കാരണമാകുമെന്നാണ് കണ്ടെത്തൽ. കൗമാരക്കാർ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ദർ പറയുന്നത്.
മസ്തിഷ്കം വളരുന്ന പ്രായമാണ് കൗമാരം. ആ സമയത്താണ് രോഗ പ്രതിരോഗ ശേഷി വർധിക്കുന്നത്. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ഒരു കൗമാരക്കാരന് വളരെ അത്യാവശ്യമാണ്.