ആരാധകരെ ഞെട്ടിക്കാൻ ‘2.0’; ചിത്രത്തിന്റെ പ്രോമോ വീഡിയോ കാണാം

November 21, 2018

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്‌സനാണ് ‘2.0‘ യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’.

അതേസമയം ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ സിനിമകളിൽ മുന്നിൽ തന്നെയാണ് ഈ ചിത്രവും. ഇന്നലെ ഒന്നാം സ്ഥാനത്തായിരുന്ന ചിത്രം പക്ഷെ ഇന്ന് രണ്ടാം സ്ഥാനത്താണ്. 71 ശതമാനം വോട്ടുമായാണ് 2.0 ഒന്നാമതെത്തിയത്. മൂന്നടി പൊക്കക്കാരനായി ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രം ‘സീറോ’യാണ് പ്രതീക്ഷയുണര്‍ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമ. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാൽ  നായകനായെത്തുന്ന ‘ഒടിയന്‍’ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നലെ നാലാം സ്ഥാനത്തായിരുന്ന ചിത്രം ഇന്ന് ഏറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ്.

ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന്‍ 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 7000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 6500 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. മൂവായിരത്തോളം സാങ്കേതികപ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 600 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. എ ആര്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

https://www.youtube.com/watch?v=_qOl_7qfPOM