തകര്‍പ്പന്‍ പൊന്നരിവാള്‍ പാട്ടുമായി ഒരു മ്യൂസിക് വീഡിയോ

November 6, 2018

നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഒരു മ്യൂസ്‌ക് വീഡിയോ ആല്‍ബം. അരിവാളിനെ പ്രമേയമാക്കി ഒരുക്കിയ ഈ ഗാനം ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മസാല കോഫി ടീമാണ് അരിവാള്‍ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തിനു പിന്നില്‍.

മനോഹരമായ സംഗീതവും ദൃശ്യാവിഷ്‌കരണവുമാണ് ഗാനത്തില്‍ എടുത്തു പറയേണ്ടത്. മാനത്തായ് ചീന്തിമുളച്ചൊരു… എന്നു തുടങ്ങുന്നതാണ് ഗാനം. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവുമെല്ലാം ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തിലും വരികളിലുമെല്ലാം നിഴലിക്കുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഗാനത്തിലന് ലഭിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സൂരജ് സന്തോഷാണ് ആലാപനം. ‘കഠിനാധ്വാനംകൊണ്ട് ഈ ഗാനം സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പോടുകൂടിയാണ് ഗാനം യുട്യൂബില്‍ പങ്കുവെച്ചത്.