ലൊക്കേഷനില്‍ ദിലീപിനും കാവ്യയ്ക്കും വിവാഹ വാര്‍ഷിക ആഘോഷം

November 26, 2018

സിനിമാ ചിത്രീകരണവേളയ്ക്കിടെ വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിലീപ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് താരം വിവാഹവാര്‍ഷികം ആഘോഷിച്ചത്. നവംബര്‍ 25 ന് ദിലാപ് കാവ്യ ദമ്പതികളുടെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു.

തായ്‌ലന്‍ഡ് ലൊക്കേഷനില്‍ വെച്ചായിരുന്നു അണിയറപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഘോഷം സംഘടിപ്പിച്ചത്. റാഫി, സംവിധായകന്‍ രാമചന്ദ്രബാബു, വ്യാസന്‍ കെ പി തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു. വിവാഹവാര്‍ഷികഘോഷത്തിന്റെ ഭാഗമായി ദിലീപ് കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം നല്‍കി.

അടുത്തിടെയായിരുന്നു ദിലീപ് കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ നൂലുകെട്ട് ചടങ്ങ്. ഇരുവരും നാട്ടിലാണ്. ചടങ്ങിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

2019 ജനുവരി അഞ്ച് വരെ പട്ടായ, ബാങ്കോക്ക്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. രാമചന്ദ്രബാബു ആണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യത്തെ സംവിധാന സംരഭംകൂടിയാണ് ഡിങ്കന്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.