ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു…

November 1, 2018

ആക്ഷേപഹാസ്യത്തിന് പുതിയ രൂപത്തിന്‍റെ രസം അനുഭവിക്കുന്ന ആസ്വാദകര്‍ക്കൊപ്പം അതിന്‍റെ ചൂട് അറിഞ്ഞവരും ഏറെയാണ് നമുക്കിടയിൽ…കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സംഘടിപ്പിച്ച ദി  ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

ട്രോളുകൾ മാത്രമല്ല ട്രോളന്മാരും വൈറലാകുന്ന പുതിയ കാലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഫ്ലവേഴ്സ് ചാനലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരുപാടി കോമഡി ഉത്സവ വേദിയിലൂടെയാണ് ഗ്രേറ്റ് ട്രോളന്മാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തത്. വിജയികൾക്ക് സമ്മാനങ്ങൾ നൽകിയത് മലയാളികളുടെ പ്രിയപ്പെട്ട യുവ നടൻ സണ്ണി വെയ്നാണ്.  ഇതോടെ “ആരാണ് മികച്ച  ട്രോളൻ” എന്ന പ്രേക്ഷകരുടെ  ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. അശ്വിൻ, അനന്തു, അരുൺ, നന്ദഗോപന്‍ എന്നിവരാണ് മികച്ച ട്രോളൻമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

കേമന്മാരായ ട്രോളന്മാർ നടത്തുന്ന ഈ ക്രിയേറ്റിവിറ്റിക്ക് അവരർഹിക്കുന്ന ആദരം നൽകേണ്ടതല്ലേ ?  ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫ്ളവേഴ്സ് ഓൺലൈൻ നടത്തിയ ഈ പരുപാടി. മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഈ യാത്രയിൽ ഫ്ളവേഴ്സ് ഓൺലൈനൊപ്പം അണിചേർന്നത് ആയിരക്കണക്കിന് ആളുകളായിരുന്നു.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ട്രോളുകൾ തയാറാക്കുന്ന ട്രോളന്മാരെ തേടിയുള്ള  ഫ്ലവേഴ്സ് ഓൺലൈൻ ദി ഗ്രേറ്റ് ട്രോളൻ അവാർഡിന് ഇതോടെ തിരശീല വീഴുകയാണ്.