ഐ ലീഗ്: ഇന്ന് ചെന്നൈ സിറ്റിയോട് ഗോഗുകുലം എഫ്‌സിയുടെ പോരാട്ടം

November 4, 2018

വിജയം മാത്രം ലക്ഷ്യംവെച്ച് കേരളത്തിന്റെ ഗോഗുകലം എഫ്‌സി ഇന്ന് ഐ ലീഗില്‍ പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റിയാണ് തിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ആവേശപ്പോരാട്ടം.

രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഒരു വിജയവും ഒരു സമനിലയും നേടിയ ചെന്നൈ നിലവില്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സമനില നേടിയ ഗോഗുകുലം കേരള എഫ്‌സിക്ക് രണ്ട് പോയിന്റുകളാണുള്ളത്. അതുകൊണ്ടുതന്നെ ഗോകുകുലം കേരള എഫ്‌സിയുടെ രണ്ടാം ഹോം മാച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

11 ടീമുകളാണ് ഇത്തവണ ഐ ലീഗില്‍ പോരാട്ടത്തിനിറങ്ങുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള ടീം ആദ്യമായി ഐ ലീഗ് കളിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പോരാട്ടങ്ങള്‍ക്കുണ്ട്. റിയല്‍ കശ്മീര്‍ എഫ്‌സി എന്നാണ് കശ്മീര്‍ ടീമിന്റെ പേര്.

മിനര്‍വ പഞ്ചാബ് എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇതിനു പുറമെ ഐസോള്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നെറോക്ക എഫ്‌സി, ഷില്ലോങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഇന്ത്യന്‍ ആരോസ്, ചെന്നൈ സിറ്റി എഫ്‌സി എന്നിവരാണ് ഐ ലീഗില്‍ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകള്‍.