സ്വർണം തൂവിയ ഐസ്ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം..
November 21, 2018
സ്വർണം തൂവിയ ഐസ് ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ഹോങ്കോങ്ങിൽ എത്തിയപ്പോഴാണ് താരം സ്വർണ്ണം തൂവിയ ഐസ് ക്രീം കഴിച്ചത്. വില അല്പം കൂടുതലാണെങ്കിലും സംഗതി സൂപ്പറാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ഹോങ്കോങ്ങിലെ ഒരു റെസ്റ്റോറന്റിൽ ലഭിക്കുന്ന ഐസ് ക്രീം കഴിക്കുന്നതടക്കമുള്ള വീഡിയോ ശിൽപ്പ ഷെട്ടി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 24 ക്യാരറ്റ് സ്വർണ്ണം തൂവിയ ഒരു കോൺ ഐസ് ക്രീമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
വാനില ഐസ് ക്രീം ആണെങ്കിലും കാണാനും കഴിക്കാനും ഇത് മനോഹരമാണെന്നും ഏകദേശം ആയിരം രൂപയാണ് ഇതിന്റെ വിലയെന്നും ശിൽപ്പാ ഷെട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.