ഐഎസ്എൽ; പുനെ സിറ്റിയെ 2–0നു കീഴടക്കി നോർ‌ത്ത് ഈസ്റ്റ് യുണൈറ്റഡ്..

November 28, 2018

ഐഎസ്എൽ ഫുട്ബോളിൽ പുനെ സിറ്റിയെ 2–0നു കീഴടക്കിയ നോർ‌ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അതേസമയം പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പൂനെ. പൂനെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒഗ്‌ബെഷേ, യുവാന്‍ ക്രൂസ് മസ്‌കിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്.

23 ആം മിനിറ്റിൽ ആദ്യ ഗോൾ നേടിയ നോർത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോൾ നേടിയത്. ഇതോെട ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂനെയുടെ അക്കൗണ്ടില്‍ അഞ്ച് തോല്‍വികളായി. എട്ട് മത്സരങ്ങളില്‍ 17 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്. അഞ്ച് പോയിന്റ് മാത്രമാണ് പൂനെയ്ക്ക്.