ഹാസ്യവും പ്രണയവും പറഞ്ഞ് ‘ഓട്ടര്‍ഷ’യും ‘ഒറ്റയ്ക്കൊരു കാമുകനും’ തീയറ്ററുകളിലേക്ക്
നര്‍മ്മവും പ്രണയവുമൊക്കെ പറയുന്ന രണ്ട് ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലേക്കെത്തുന്നു. നിരവധി ചിത്രങ്ങള്‍ക്കൊപ്പം ഓട്ടര്‍ഷയും ഒറ്റയ്ക്കൊരു കാമുകനും തീയറ്ററുകളിലേക്കെത്തുന്നു.
അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ‘നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള് വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്’ എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
അനിത എന്ന ഓട്ടോഡ്രൈവറായിട്ടാണ് ചിത്രത്തില്‍ അനുശ്രീ എത്തുന്നത്. പ്രണയവും ആക്ഷന്‍ രംഗങ്ങളും തമാശയുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ കുറേയേറെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ഒറ്റയ്ക്കൊരു കാമുകന്.’ അജിന്‍ലാല്‍, ജയന് വന്നേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ജോജു ജോര്‍ജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഇതിനുപുറമെ ഷാലു റഹീമും ലിജോ മോളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജീവിതത്തിലെ പ്രണയ ജോഡികള്‍ സിനിമയിലും ഒന്നിക്കുന്നു എന്ന സവിശേഷതയും ഒറ്റക്കൊരു കാമുകന് എന്ന ചിത്രത്തിനുണ്ട് എന്നത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
നവാഗതരായ എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവര്‍ ചേര്‍ന്നാണ് ഒറ്റക്കൊരു കാമുകന് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഡാസ്ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന് യശോധരന്, അനൂപ് ചന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, ഷഹീന് സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.