‘പുരസ്കാര വേദിയിലും തിളങ്ങി മഞ്ജു വാര്യർ’ ; വൈറലായ മഞ്ജുവിന്റെ പ്രസംഗം കാണാം ..
‘സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്നതുപോലെയുള്ള അനുഭവം.. വൈറലായി മഞ്ജുവിന്റെ പ്രസംഗം.. ‘ അഭിനയ രംഗത്തും നൃത്തരംഗത്തുമൊക്കെ തന്റെ കഴിവ് തെളിയിച്ച മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയ ശേഷം പൊതുപരിപാടികളിലും സജീവ സാന്നിധ്യമായി മാറിയ മഞ്ജുവിന്റെ കിടിലൻ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചെന്നൈയിൽ വച്ച് നടന്ന ‘ജസ്റ്റ് ഫോർ വുമൺ’ എന്ന പുരസ്കാര ചടങ്ങിലാണ് സുരക്ഷയും അന്തസും ചോദ്യം ചെയ്യപ്പെടുന്ന രാജ്യത്തെ സ്ത്രീകളെക്കുറിച്ച് മഞ്ജു വാചാലയായത്. ക്ഷണിക്കപ്പെട്ട സദസിനുമുന്നിൽ പുരസ്കാരം സ്വീകരിക്കുന്നതിനിടയിലാണ് മഞ്ജു പ്രസംഗം നടത്തിയത്. താൻ സ്വീകരിക്കുന്ന ഈ പുരസ്ക്കാരം പ്രളയത്തെ അതിജീവിച്ച തന്റെ നാടിന് വേണ്ടിയും മുറിവേൽക്കപ്പെട്ട സ്ത്രീകൾക്കുമായി സമർപ്പിക്കുന്നതായും മഞ്ജു പറഞ്ഞു.
സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്നും മഞ്ജു പുരസ്കാര വേദിയിൽ പറഞ്ഞു. മഞ്ജുവിന്റെ ഇംഗ്ലീഷിലുള്ള തീപ്പൊരി പ്രസംഗത്തിന് ശേഷം സബ് ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്നതുപോലുള്ള അനുഭവമായിരുന്നുവെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷിൽ പ്രസംഗം പറഞ്ഞ ശേഷം തമിഴിലും രണ്ട് വാക്ക് സംസാരിക്കാൻ ആവശ്യപ്പെട്ട അവതാരകനോട് താൻ ജനിച്ചു വളർന്നത് നഗരകോവിലിൽ ആണെന്നും അതിനാൽ തനിക്ക് താമിഴും നന്നായി വഴങ്ങുമെന്നും താരം പറഞ്ഞു. നടി സിമ്രാനൊപ്പം നൃത്തചുവടുകളും വെച്ച ശേഷമാണ് മഞ്ജു വേദിവിട്ടത്.