‘മരയ്ക്കാരു’ടെ പേടകം ഒരുങ്ങുന്നു; ചിത്രങ്ങള്‍ കാണാം
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ സെറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മരയ്ക്കാരുടെ പേടകം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. നിരവധി സെറ്റുകളും റാമോജി ഫിലിംസിറ്റിയില്‍ മരയ്ക്കാരുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്നുണ്ട്. ‘ബാഹുബലി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കലാസംവിധായകന്‍ സാബു സിറിളിന്റെ നേതൃത്വത്തിലാണ് ചിത്രത്തിനുവേണ്ടിയുള്ള കപ്പല്‍ ഒരുങ്ങുന്നത്.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്ശന് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും.ചിത്രത്തില്‍ വലിയ താര നിരയാണ്അണിനിരക്കുന്നത്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ നിന്നും താരനിരകള്‍ ചിത്രത്തില്‍ വേഷമിടും.