കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി; ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക്

November 21, 2018

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചത്രമാണ് ‘മിഖായേല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിവിന്‍ പോളിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആാധകര്‍ക്കായി ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

‘ഗ്രേറ്റ് ഫാദറി’ന്റെ സംവിധായകനും ‘അബ്രഹാമിന്റെ സന്തതികളു’ടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ്മിഖായേല്‍. നിവിന്‍ പോളിയും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മിഖായേലിനുണ്ട്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ‘മിഖായേല്‍’. സിനിമയുടെ ഭൂരിഭാഗത്തിന്റെയും ചിത്രീകരണം വിദേശത്താണ്. ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രമെത്തുന്നത്.ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് പുറത്തുവരുന്നറിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.