നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍

November 16, 2018

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. ചിത്രത്തെക്കുറിച്ച് ഏറെ കൗതുകകരമായ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി ഈ കൗതുകം താരം പങ്കുവെച്ചത്.

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഒപ്പം ചേര്‍ത്താണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്.

നവാഗതരായ ജിബി, ജോജുവാണ് ഇട്ടിമാണി, മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.