ഇരുട്ടിന്റെ രാജാവായി അവൻ വരുന്നു; തരംഗമായി ‘ഒടിയന്റെ’ ഫാൻമേയ്ഡ് മോഷൻ പോസ്റ്റർ

November 24, 2018

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ ഫാൻമെയ്ഡ് മോഷൻ പോസ്റ്റർ പങ്കുവെച്ച് പീറ്റർ ഹെയ്‌ൻ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയൻ.  കേരളത്തിലെങ്ങും ഇപ്പോൾ ഒടിയന്‍ തരംഗമാണ്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

Read also : എങ്ങും ഒടിയൻ തരംഗം’ ; റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമായി ഒടിയൻ

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിചുവരവ് നടത്തിയ മഞ്ജു മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ആരാധകർ എന്നും ആകാംഷയോടെ കാണാൻ കൊതിക്കുന്ന താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും.