‘എങ്ങും ഒടിയൻ തരംഗം’ ; റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമായി ഒടിയൻ

November 24, 2018

വെള്ളിത്തിരയിൽ എത്തുന്നതിനുമുമ്പ് തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയൻ.  കേരളത്തിലെങ്ങും ഇപ്പോൾ ഒടിയന്‍ തരംഗമാണ്. ഒടിയന്‍ സ്റ്റ്യച്യുവും, ഒടിയന്‍ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗല്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുന്‍പ് ആരംഭിക്കുന്നത്. മണിക്കൂറുകള്‍ക്കകം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗാണ് നടന്നത്. യുഎഇയിലെ നോവ സിനിമാസ്, ബഹ്‌റൈന്‍, വി ഓ എക്‌സ് സിനിമാസ് എന്നിവിടങ്ങളിലാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ഇത് കൂടാതെ ഓസ്‌ട്രേലിയ, പോളണ്ട് എന്നിവിടങ്ങളിലും ഒടിയന്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Read also : റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യന്റെ ചിത്രങ്ങൾ

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതായി സംവിധായകൻ വി എ ശ്രീകുമാർ അറിയിച്ചു. ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്.ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിചുവരവ് നടത്തിയ മഞ്ജു മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ആരാധകർ എന്നും ആകാംഷയോടെ കാണാൻ കൊതിക്കുന്ന താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും.