മലയാള സിനിമയിലെ ഇതിഹാസ താരമാണ് മോഹൻലാൽ. യുവതാരങ്ങളിൽ അഭിനയത്തിൽ വിസ്മയിപ്പിച്ച് മുന്നേറുകയാണ് ഫഹദ് ഫാസിൽ. ഇരുവരും ഒന്നിച്ച് രഞ്ജിത്തിന്റെ സംവിധാനത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഒരു സിനിമയിൽ ഒന്നിച്ചാലോ? അത്തരമൊരു സൂചനയാണ് നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ നൽകുന്നത്. മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും രഞ്ജിത്ത് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ശങ്കർ രാമകൃഷ്ണൻ പങ്കുവയ്ക്കുന്നത്.
'ഒരു ഇതിഹാസവും,...
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്ലാല്. ദ് കംപ്ലീറ്റ് ആക്ടര് എന്നും സൂപ്പര്സ്റ്റാര് എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള് ഈ വിശേഷണങ്ങള്ക്കെല്ലാം പരിപൂര്ണ്ണ യോഗ്യനാണ് മോഹന്ലാല് എന്ന് പറയാതിരിക്കാനാവില്ല. സിനിമയില് അഭിനയ വിസ്മയമൊരുക്കുന്ന മോഹന്ലാലിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സൈബര് ഇടങ്ങളിലെ ഫാന്പേജുകളില് നിറയുന്നത്. മോഹന്ലാലിന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട് ചിത്രത്തില്.
കാലാന്തരങ്ങള്ക്കുമപ്പറും...
അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിൽ തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനമായിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത്, ജനറല് സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര് പ്രസിഡന്റ് വിജയ കുമാര്, ഫിയോക്ക് ജനറല് സെക്രട്ടറി ബോബി എന്നിവര് നടത്തിയ കൂടികാഴ്ചയിലാണ് തിയേറ്റർ തുറക്കാൻ ധാരണയായത്.
ഇപ്പോഴിതാ, മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. 'മലയാള സിനിമയ്ക്ക് ഊർജം...
മലയാള ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത അഭിനയ വിസ്മയങ്ങളാണ് മോഹന്ലാലും മമ്മൂട്ടിയും. സമൂഹമാധ്യമങ്ങളില് സജീവമായ ഇരുവരും സിനിമാ വിശേഷങ്ങള്ക്കൊപ്പം സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കാറുണ്ട്. ആരാധകര്ക്കിടയില് ശ്രദ്ധ നേടുകയാണ് ഇരുവരും ഒരുമിച്ചെത്തിയ ഒരു ഫോട്ടോയും
ഇച്ചാക്കയ്ക്കൊപ്പം എന്ന ക്യാപ്ഷനോടെ മോഹന്ലാലാണ് മനോഹരമായ ഒരു ചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. അതേസമയം ചിത്രം വൈറലായതോടെ ഇരുവരും ഒരുമിച്ചെത്തുന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ആര്യ രാജേന്ദ്രൻ എന്ന ഇരുപത്തൊന്ന് വയസുകാരിയെ തേടിയെത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയേറെന്ന അപൂർവ നേട്ടമാണ് ആര്യയെത്തേടിയെത്തിയത്. തലസ്ഥാന നഗരത്തിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യയെ അഭിന്ദിനന്ദിക്കുന്ന ചലച്ചിത്രതാരം മോഹൻലാലിൻറെ ഫോൺ കോൾ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധേയമാകുന്നത്.
തനിക്ക്...
പലതരത്തിലുള്ള പാചക വീഡിയോകളും പരീക്ഷണങ്ങളുമെല്ലാം ഈ ലോക്ക് ഡൗൺ കാലത്ത് സജീവമായിരുന്നു. പലരും അങ്ങനെ താരങ്ങളുമായി. എന്നാൽ താരമായ ഒരാൾ പാചകത്തിലൂടെ വീണ്ടും തിളങ്ങുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ് ആ സെലിബ്രിറ്റി ഷെഫ്.
കാളാഞ്ചി എന്ന മീൻ പാകം ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് സുഹൃത്തും...
നാലുപതിറ്റാണ്ടായി മലയാളികളെ തുടർച്ചയായി ആവേശത്തിലാഴ്ത്തിയ ഒരു താരമുണ്ടെങ്കിൽ അത് മോഹൻലാൽ മാത്രമാണ്. വർഷങ്ങൾ പോയതറിയാതെ ഓരോ കഥാപാത്രങ്ങളിലൂടെയും വിസ്മയിപ്പിച്ച മോഹൻലാൽ എന്നും പ്രേക്ഷകർക്ക് ഒരു ഉത്സവമാണ്. ഈ ക്രിസ്മസ് രാവിൽ ഫ്ളവേഴ്സ് പ്രേക്ഷകർക്കൊപ്പം പ്രിയതാരം ആഘോഷിക്കാനെത്തുകയാണ്. അതിനു മുന്നോടിയായി മോഹൻലാലിനും ആരാധകർക്കുമായി ഫ്ളവേഴ്സ് ചാനൽ ഒരുക്കിയ 'മോഹൻലാൽ ആന്തം' എത്തി.
ഡിസംബർ 24, 25...
സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് മോഹൻലാൽ. ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. പ്രധാനമായും അടിസ്ഥാനപരമായ മൂന്ന് ആവശ്യങ്ങൾക്കായാണ് ഈ ദിനം ആചരിക്കുന്നത് എന്ന് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്;
ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള...
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ, ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സ്റ്റൈലൻ ലുക്കിൽ കാറിൽ നിന്നും ഇറങ്ങുന്ന മോഹൻലാലിൻറെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. മോഹൻലാൽ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്....
ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന് താങ്ങാനാവുന്ന എല്ലാ സന്തോഷവും നിങ്ങൾ ഇരുവർക്കും നേരുന്നു, ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കാം. നിങ്ങളുടെ മനസമ്മതത്തിനു ടൺ കണക്കിന് ആശംസകൾ!'...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....