ഒടി വിദ്യകളുമായി ‘ഒടിയന്‍’ ഉക്രൈനിലേക്കും

November 27, 2018

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡിസംബര്‍ 14 നാണ് ചിത്രം തീയറ്ററുകലിലെത്തുക. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത കൂടി പുറത്തെത്തിയിരിക്കുകയാണ്. ഉക്രൈനിലും ചിത്രം റിലീസ് ചെയ്യും. ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെയാണ് ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.

വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഒടിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

Read More: ഒടിയനി’ലെ ഗാനം വീണ്ടും ആലപിച്ച് ശ്രേയ ഘോഷാല്‍; വീഡിയോ കാണാം

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.