രജനീകാന്തിന് ഏറ്റവും പ്രീയപ്പെട്ട പാട്ട്

November 13, 2018

താരങ്ങളെപ്പോലെതന്നെ താരങ്ങളുടെ ഇഷ്ടങ്ങളെയും ആരാധകര്‍ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. ഇക്കൂട്ടത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ഉലകനായകന്‍ രജനീകാന്തിന് ഏറ്റവും പ്രീയപ്പെട്ട പാട്ട്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് പ്രീയപ്പെട്ട പാട്ടിനെക്കുറിച്ച് താരം വാചാലനായത്.

ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് അവതാരക രജനീകാന്തിനോട് ചോദിച്ചു. ഉടന്‍തന്നെ സ്‌റ്റൈല്‍ മന്നന്റെ മറുപടിയും എത്തി. പോണേല്‍ പോകട്ടും പോടാ… എന്ന പാട്ടാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടെന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

വര്‍ഷങ്ങളായി ഈ പാട്ടുതന്നെയാണ് തനിക്ക് ഏറ്റവും പ്രീയപ്പെട്ടതെന്നും രജനീകാന്ത് പറഞ്ഞു. ജീവിതം എന്താണെന്ന് അതില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്തോഷമായാലും സങ്കടമായാലും ഈ പാട്ട് കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടാറുള്ളതെന്നും രജനീകാന്ത് വ്യക്തമാക്കി.

1961 ല്‍ പുറത്തിറങ്ങിയ പാലും പഴവും എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശിവാജി ഗണേശനാണ് പോണാല്‍ പോകട്ടും എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ടി എം സൗന്ദര്‍രാജിന്റേതാണ് ആലാപനം.