ഇല്ലാത്ത കാശിന് ഞാന്‍ വാങ്ങിയ മാല; സകലകലാശാലയിലെ ആദ്യ വീഡിയോ ഗാനം

November 15, 2018

കലാലയത്തിന്റെ കഥ രസകരമായി പറയുന്ന ചിത്രമാണ് ‘സകലകലാശാല’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും പുറത്തെത്തി. ‘ഇല്ലാത്ത കാശിന് ഞാന്‍ വാങ്ങിയ മാല…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് ഗാനം റിലീസ് ചെയ്തത്.

ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. എബി ടോം സിറിയക് ആണ് സംഗീതം. ചിത്രം ഈ മാസം മുപ്പതിന് തീയറ്ററുകളിലെത്തും. കോളേജ് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.