കൊച്ചു മകന്റെ ടിക് ടോക്, പൊട്ടിക്കരഞ്ഞ് മുത്തശ്ശി; വൈറലായ വീഡിയോ കാണാം..

November 21, 2018

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് വൈശാലി. ചിത്രത്തിലെ ഇന്ദ്രനീലിമയോളം എന്ന ഗാനവും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. ഈ ഗാനത്തിന് ടിക് ടോക് ചെയ്യാനെത്തിയ ഒരു യുവാവും അയാളുടെ മുത്തശ്ശിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ചിത്രത്തിലെ ഇന്ദ്രനീലിമയോളം എന്ന ഗാനത്തിന് ടിക് ടോക് ചെയ്യാനായി വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ യുവാവ് ഒരുങ്ങിയിരുന്നു… ഇതുകണ്ട മുത്തശ്ശി കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് കരച്ചില്‍ തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കൊച്ചുമോന്‍ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുത്തശ്ശിക്കെന്ത് ടിക് ടോക്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ കാണാം..