പഞ്ചാര പാലുമിട്ടായിയുമായി ടോപ് സിംഗറിലെ കുട്ടിക്കുറുമ്പി അനന്യമോൾ…വീഡിയോ കാണാം..

November 27, 2018

ആലാപന മികവുകൊണ്ടും കുസൃതിത്തരങ്ങളുംകൊണ്ട് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനം കവർന്ന കുട്ടിഗായികയാണ് അനന്യ. പഞ്ചാര പാലു മിട്ടായി എന്ന ഗാനവുമായാണ് ഇത്തവണ ഈ കുട്ടിക്കുറുമ്പി പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തിയത്…അനന്യയുടെ ഏറ്റവും പുതിയ പാട്ട് കാണാം…

ആലാപനമികവിനൊപ്പം കുട്ടിവർത്തമാനങ്ങളുമായെത്തുന്ന ഈ കുട്ടിക്കുറുമ്പിയുടെ പാട്ടുകൾ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയതാണ്.ഇത്തവണ അനന്യക്കുട്ടിയുടെ പാട്ടുകേൾക്കാൻ മലയാളികളുടെ പ്രിയ നായികാ മിയ കൂടി എത്തിയതോടെ ടോപ് സിംഗർ വേദി ആവേശ ലഹരിയിലാഴ്ന്നു..

പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.