താളവട്ടത്തിലെ ലാലേട്ടനായി ടോപ് സിംഗര്‍ വേദിയില്‍ ശ്രീഭുവന്‍; വീഡിയോ കാണാം

November 28, 2018

ടോപ്‌സിംഗര്‍ വേദിയിലെ കാരക്ടര്‍ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനംകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരന്‍ ശ്രീഭുവന്‍. താളവട്ടം എന്ന സിനിമയിലെ കളഭം ചാര്‍ത്തും കനകക്കുന്നില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഭുവന്‍ വേദിയില്‍ ആലപിച്ചത്.

തകര്‍പ്പന്‍ പാട്ടുമാത്രമല്ല ആക്ഷന്‍സിലും അഭിനയത്തിലുമെല്ലാം ഒരു കുട്ടി മോഹന്‍ലാല്‍ ആവുകയായിരുന്നു കുട്ടിപ്പാട്ടുകാരന്‍. എംജി ശ്രീകുമാറാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.