നിലാവിന്റെ നീലഭസ്മ കുറിയുമായി ടോപ് സിംഗർ വേദിയെ കീഴടക്കിയ കൊച്ചുമിടുക്കൻ ശ്രീഭുവൻ; വീഡിയോ കാണാം

November 24, 2018

അഗ്നിദേവൻ എന്ന ചിത്രത്തിലെ ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..’ എന്ന മനോഹര ഗാനവുമായി ടോപ് സിംഗർ വേദിയെ സംഗീത ലഹരിയിലാഴ്ത്തി കുട്ടിഗായകൻ ശ്രീഭുവൻ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി എം ജി ശ്രീകുമാർ ആലപിച്ച  ഗാനമാണ് നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ.

ആലാപനമികവുകൊണ്ട് ടോപ് സിംഗർ വേദിയുടെയും പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ കൊച്ചു ഗായകനാണ് ശ്രീഭുവൻ.


പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്.