ടോപ്‌സിംഗര്‍ വേദിയില്‍ ജയനായെത്തി; ഡോറയെ കണ്ടപ്പോള്‍ ഒന്നു വിരണ്ടു; കിടിലന്‍ വീഡിയോ കാണാം

November 23, 2018

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരന്‍ ശ്രീഹരിക്കുമുണ്ട് ആരാധകര്‍ ഏറെ. കാരക്ടര്‍ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് വീണ്ടും ശ്രദ്ധേയനാവുകയാണ് ശ്രീഹരി.

ജയന്റെ വേഷമണിഞ്ഞാണ് ടോപ് സിംഗര്‍ വേദിയില്‍ ശ്രീഹരി എത്തിയത്. കസ്തുരീ മാന്‍മിഴി… എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചു. ചടലുമായ ചുവടുകള്‍ക്കൊണ്ടും ആലപാന മികവുകൊണ്ടും ശ്രീഹരി പ്രേക്ഷകമനസില്‍ ഇടം നേടി.

എന്നാല്‍ ശ്രീഹരിയുടെ പാട്ടിന് ശേഷം നടന്ന സംഭവമാണ് രസകരം. ഡോറയെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീഹരിക്കായി വേദിയില്‍ ഒരു ഡോറ സജ്ജമായി. എന്നാല്‍ ഡോറയുടെ അടുത്ത് ചെല്ലാന്‍ ശ്രീഹരിക്ക് ഒരു ഭയം. ഏറെ രസകരമാണ് തുടര്‍ന്ന് നടന്നത്.