lakshya

ആസ്വാദകഹൃദയങ്ങളില്‍ പാട്ടിന്റെ ചന്ദ്രകളഭം ചാര്‍ത്തി തേജസ്; വീഡിയോ കാണാം

November 5, 2018

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ പാട്ടിന്റെ ചന്ദ്രകളഭം ചാര്‍ത്തുകയാണ് തേജസ്. ടോപ് സിംഗര്‍ വേദിയിലെത്തിയ തേജസ് ‘ചന്ദ്രകാളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. ‘കൊട്ടാരം വില്‍ക്കാനുണ്ട്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടേതാണ് വരികള്‍. ജി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം കെ ജെ യേശുദാസാണ് ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.