ഡിങ്കിരി പട്ടാളവുമായി വേദിയെ കീഴടക്കാനെത്തിയ വൈഷ്ണവികുട്ടി; വീഡിയോ കാണാം …

November 13, 2018

സംഗീത മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിപ്പാട്ടുകാരിയാണ് വൈഷ്ണവി. ഇത്തവണ ‘പട്ടാളം’ എന്ന ചിത്രത്തിലെ ‘ഡിങ്കിരി ഡിങ്കിരി പട്ടാളം’ എന്ന ഗാനവുമാണ് വൈഷ്ണവിക്കുട്ടി വേദിയിൽ എത്തിയത്. പാട്ടിനൊപ്പം നൃത്തചുവടുകളുമായി വേദിയെ ഒന്നാകെ സംഗീത ലഹരിയിലാഴ്ത്തിയ വൈഷ്ണവി എന്ന മിടുക്കിക്കുട്ടിയുടെ പാട്ട് കേൾക്കാം…


സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 നാണ് ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന ഈ സംഗീതവിരുന്ന്.