ഇത് ബാലുവിന്റെ സ്‌പെഷ്യല്‍ പാചകം; വീഡിയോ കാണാം

November 14, 2018

അടുക്കളയില്‍ പതിവുപോലെ ദോശ ചുടുന്ന തിരക്കിലാണ് നീലു. ദോശ കണ്ടപ്പോള്‍ മുതല്‍ കേശുവിനും ശിവയ്ക്കും ലെച്ചുവിനും ആകെ വിഷമം. എന്നും ദോശയാണെന്നു പരാതിയും.

വെറൈറ്റി ഫുഡ് വേണം എന്നാണ് കുട്ടികളുടെ ആഗ്രഹം. ഒടുവില്‍ ബാലു വെറൈറ്റി ഫുഡ് നല്‍കാമെന്നു ഉറപ്പ് നല്‍കി. ഇതും വിചാരിച്ച് കുട്ടികള്‍ ഫുഡ് കഴിക്കാതെ കാത്തിരിക്കാനും തുടങ്ങി.

വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ ലെച്ചു രണ്ട് ദോശ കഴിച്ചു. പക്ഷെ കേശുവും ശിവയും ക്ഷമയോടെ കാത്തിരുന്നു. ബാലു കുറെ സാധനങ്ങളും വാങ്ങി വീട്ടിലെത്തി. പാചകത്തിനായി അടുക്കളയിലേക്ക് കയറി. വേറെ ആരെയും അങ്ങോട്ടേക്ക് അടുപ്പിച്ചതുമില്ല. ബാലു അടുക്കളയില്‍ തകര്‍ത്തു പാചകത്തിലാണ്. എന്നാല്‍ ബാലു ഉണ്ടാക്കിയ വെറൈറ്റി ഫുഡ് കണ്ട് എല്ലാവരും തകര്‍ന്നു. എന്നാല്‍ കഴിച്ചു തുടങ്ങിയപ്പോഴോ എല്ലാവര്‍ക്കും പെരുത്ത് ഇഷ്ടമായി ബാലുവിന്റെ സ്‌പെഷ്യല്‍ ഫുഡ്.