ആണ്‍-പെണ്‍ ശബ്ദങ്ങളിലുള്ള പാട്ടുമായി ഒരു കലാകാരി; വീഡിയോ കാണാം

November 7, 2018

സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരുപോലെ ഗാനം ആലപിക്കാറുള്ള കലാകാരിയാണ് അനു ചന്ദ്രന്‍. സംഗീതം പഠിച്ചിട്ടില്ലെങ്കിലും തന്റെ ആലാപന മികവുകൊണ്ട് മനോഹരമായ സംഗീതവിരുന്നൊരുക്കാറുണ്ട് ഈ പാട്ടുകാരി. കുട്ടിക്കാലം മുതല്‍ക്കെ സംഗീതത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് അനു ചന്ദ്രന്‍ ജീവിതം.

നിരവധി വേദികളില്‍ ഗാനം ആലപിച്ച് കൈയടി നേടിയിട്ടുണ്ട് ഈ കലാകാരി. ഒട്ടനവധി സമ്മാനങ്ങളും അനുവിനെ തേടിയെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ കലാകാരിക്ക് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.

കോമഡി ഉത്സവ വേദിയിലെത്തിയ അനു ചന്ദ്രന്‍ ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ഗാനം ആലപിച്ചു. കല്ലായി കടവത്തെ… എന്നു തുടങ്ങുന്ന ഗാനമാണ് അനു ഉത്സവവേദിയില്‍ ആലപിച്ചത്.