കളിമണ്‍പാത്രമുപയോഗിച്ചൊരു അനുകരണം; വീഡിയോ കാണാം

November 30, 2018

മണ്‍പാത്രങ്ങളില്‍ നിന്നും വിത്യസ്ത ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനാണ് സന്തോഷ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കലാകാരന്‍. കോഴിക്കോട് പേരാമ്പ്രയാണ് സന്തോഷിന്റെ സ്വദേശം.

മിമിക്രിയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കളിമണ്‍പാത്ര നിര്‍മ്മാണ് തൊഴിലാളികളായ അച്ഛനും അമ്മയുംതന്നെയാണ് ഈ കലാകാരന് മികച്ച പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത്.

ചിരി ഉത്സവ വേദിയിലെത്തിയ സന്തോഷ് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കളിമണ്‍പാത്രമുപയോഗിച്ച് വിവിധ ശബ്ദവിസ്മയങ്ങള്‍ തീര്‍ത്തു ഈ കലാകാരന്‍. കുതിരയുടെ കുളമ്പടി ശബ്ദവും ബുള്ളറ്റിന്റെ ശബ്ദവുംമെല്ലാം മണ്‍പാത്രത്തില്‍ സന്തോഷ് സൃഷ്ടിച്ചു.