നൃത്തം ചെയ്ത് ആരാധ്യ; വൈറൽ വീഡിയോ കാണാം..

December 23, 2018

അച്ഛനെയും അമ്മയേയും പോലെത്തന്നെ ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ആരാധ്യയുടെ വിശേഷങ്ങൾ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്‌. ആരാധ്യയുടെ നൃത്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്.

സ്കൂൾ വാർഷികാഘോഷത്തിലാണ് ആരാധ്യയുടെ മനോഹര നൃത്തം അരങ്ങേറിയത്.അഭിഷേക് ബച്ചൻ തന്നെയാണ് ആരാധ്യ നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും.ചുവന്ന ഉടുപ്പിട്ട് നൃത്തം ചെയ്യുന്ന ആരാധ്യയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ആരാധകര്‍. വീഡിയോ കാണാം..