‘ബ്രെക്സിറ്റ്‌’ വെള്ളിത്തിരയിൽ എത്തുന്നു; ട്രെയ്‌ലർ കാണാം..

December 16, 2018

ബ്രെക്സിറ്റ്‌ സിനിമയാകുന്നു. ലോകം മുഴുവൻ ചർച്ചചെയ്ത യൂറോപ്യൻ യൂണിയനിൽ നിന്നും വിടാനുള്ള ബ്രിട്ടന്റെ തീരുമാനം വെള്ളിത്തിരയിൽ എത്തുന്നു. ബ്രിട്ടന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ചിത്രം അടുത്ത വര്ഷം ജനുവരി 19 ന് റിലീസ് ചെയ്യും.

ബ്രെക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.. ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ബ്രെക്സിറ്റിന് കാരണക്കാരനായ ആളെ പരിചയപ്പെടൂ എന്നു പറഞ്ഞാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്.