ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ’ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സുധീർ പറവൂർ ; വീഡിയോ കാണാം..

December 18, 2018

ഇരുപത് വർഷത്തോളമായി മിമിക്രിയുടെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്ന കലാകാരനാണ് സുധീർ പറവൂർ. ‘ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ’ എന്ന ഒറ്റ പാട്ടിലൂടെ എല്ലാ മലയാളികൾക്കിടയിലും ചിരി പടർത്തിയ ഈ കലാകാരൻ നിരവധി വേദികളിലായി തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്.

ഒറ്റ പെർഫോമൻസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുധീർ ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്റ്റേജ് ഷോകൾക്കൊപ്പം സിനിമകളിലും നിറ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന സുധീർ ‘കട്ടപ്പനയിലെ  ഋഥ്വിക് റോഷന്‍’, ഒരു യമണ്ടൻ പ്രേമകഥ, ‘കക്ഷി അമ്മിണിപ്പിള്ള’ തുടങ്ങിയ സിനിമകളിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു.

സ്വത സിദ്ധമായ അഭിനയപാടവവും ഹാസ്യനുകരണ മികവും നിറഞ്ഞുനില്കുന്ന ഈ അസാമാന്യ പ്രതിഭയ്ക്ക് കോമഡി ഉത്സവ വേദിയിൽ സ്നേഹാദരവ്..